നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
മലപ്പുറം: നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
വെസ്റ്റ് നൈല്‍, എച്ച്1എന്‍1 പനികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നുവരുകയാണ്. ഇതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ മലമ്പനി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്.
ജില്ലയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ളത്. ഇവര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂടെ സഹായത്തോടെയാണ് മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണം നടത്തുന്നത്.
