നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.

ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത്. നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. നാസിക്കിലെ സ്വകാര്യ നഴ്സിങ് കോളജിലെ അധ്യാപികയായിരുന്നു ബിൻസി. കുടുംബത്തോടൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡവി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിലാണ് സംസ്കാരം. പാണ്ടനാട് മേടയിൽ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ്. ഭർത്താവ് റോബിൻ പള്ളിപ്പാട് സ്വദേശിയാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ബിൻസണാണ് സഹോദരൻ.

YouTube video player