സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ ശിൽപ്പയെ കാർ ഇടിക്കുകയായിരുന്നു.

കോട്ടയം: കാനഡയിലുണ്ടായ (Canada) വാഹനാപകടത്തിൽ മലയാളി നഴ്സ് (Nurse) മരിച്ചു. ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ശിൽപ്പ ചികിത്സയിലായിരുന്നു. സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ ശിൽപ്പയെ കാർ ഇടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാനഡയിൽ ഡോക്ടറായ കരൂർ മാര്യപ്പുറം സ്വദേശി അനിൽ ചാക്കോയുടെ ഭാര്യയാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ്പ. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ ചാക്കോ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.