വളാഞ്ചേരി ബസ് സ്റ്റാന്‍റില്‍ ബസിറങ്ങിയ ശേഷം  പുറത്തേക്ക് വരുമ്പോളാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ ആദായ നികുതി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.

മലപ്പുറം : വളാഞ്ചേരിയില്‍ രേഖകളില്ലാതെ കൊണ്ടു പോവുകയായിരുന്ന പത്തു ലക്ഷം രൂപയുമായി യുവാവ് പിടിയില്‍.കൈപ്പുറം സ്വദേശി റൗഫാണ് വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. വളാഞ്ചേരി ബസ് സ്റ്റാന്‍റില്‍ ബസിറങ്ങിയ ശേഷം പുറത്തേക്ക് വരുമ്പോളാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ ആദായ നികുതി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.