എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേവഗിരി കോളേജ് റോഡില്‍ ഒരാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ദേവഗിരി കോളേജ് റോഡില്‍ എത്തിയ പോലീസിനെ കണ്ട് പരിഭ്രമിച്ച് നിന്ന സഫീറിനെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു.

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി കരുതിയ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ഗോശാലക്കുന്നില്‍ സഫീറി(34)നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് കവറുകളില്‍നിന്ന് 73 പായ്ക്കറ്റ് കൂള്‍ ലിപ്പും 44 പായ്ക്കറ്റ് ഹാന്‍സും കണ്ടെത്തിയിട്ടുണ്ട്.

എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേവഗിരി കോളേജ് റോഡില്‍ ഒരാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ദേവഗിരി കോളേജ് റോഡില്‍ എത്തിയ പോലീസിനെ കണ്ട് പരിഭ്രമിച്ച് നിന്ന സഫീറിനെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്. ഇയാള്‍ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്‌പെക്ടര്‍ യൂനുസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍, ഹോംഗാര്‍ഡ് ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് സഫീറിനെ പിടികൂടിയത്.