വളർത്തുനായയുടെ കടിയേറ്റെങ്കിലും വാക്‌സീനെടുത്തിരുന്നില്ല, പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് ആശുപത്രിയിൽ ചികിത്സ തേടിയത്

പാലക്കാട്: കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) അന്തരിച്ചു. വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ ആ ഘട്ടത്തിൽ ആശുപത്രിയിൽ പോവുകയോ വാക്‌സീനെടുക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ പിന്നീട് ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player