കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് എന്നയാൾ കയറിയത്

ഗുരുവായൂർ: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ആള്‍ക്ക് ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവമുണ്ടായത്. കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് എന്നയാൾ കയറിയത്. ഇയാൾ മദ്യലഹരിയിൽ ആണെന്നാണ് സംശയിക്കുന്നത്. തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്സിൻ്റെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.തമിഴ് ചുവയുള്ള മലയാളത്തിലാണ് പരിക്കേറ്റയാൾ സംസാരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം