പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്. മഴ നനയാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നിൽക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്. 70 വയസായിരുന്നു. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. മഴ നനയാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നിൽക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.

അതേസമയം, കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ സ്വദേശി അനീഷ് ആണ് മരിച്ചത്. കുരിയോട്ടുമല ഫാമിൽ വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു 39 കാരനായ അനീഷ്. വൈദ്യുതാഘാതമേറ്റ് വീണ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.