പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്ത് വനിതാ പ്രസിഡന്റ് സൂസൻ ഡാനിയേലിനും വനിതാ ജീവനക്കാർക്കും നേരെ യുവാവ് നഗ്നതാ പ്രദർശനം നടത്തി. മദ്യലഹരിയിലായിരുന്ന അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്‍റിന് നേരെ നഗ്നതാ പ്രദർശനം. പഞ്ചായത്ത്‌ പ്രസിഡന്‍റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നടുറോഡിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസാണ് മദ്യ ലഹരിയിൽ നഗ്നത പ്രദർശിപ്പിച്ചത്. പൊലീസെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram