ശനിയാഴ്ച രാവിലെ അഖിലും സുഹൃത്തുക്കളായ നാലുപേരും ചേർന്നു വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. കുളിക്കുന്നതിനിടയിൽ അഖിൽ കയത്തിൽ അകപ്പെടുകയായിരുന്നു.
തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശി അഖിൽ എ. ജെ (33) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഖിലും സുഹൃത്തുക്കളായ നാലുപേരും ചേർന്നു വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. കുളിക്കുന്നതിനിടയിൽ അഖിൽ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ തെരച്ചിൽ നടത്താൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. വിതുരയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്.


