Asianet News MalayalamAsianet News Malayalam

വയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ 

തമിഴ്നാട് മഞ്ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്നാട് പൊലീസിന് ഭാര്യ പരാതി നൽകിയിരുന്നു.

man found dead inside car in wayanad
Author
Wayanad, First Published Apr 16, 2022, 10:42 AM IST

കൽപ്പറ്റ : വയനാട് സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മഞ്ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്നാട് പൊലീസിന് ഭാര്യ പരാതി നൽകിയിരുന്നു.

സമീപവാസികളാണ് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിൽ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ സൂചനകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വനംവകുപ്പിന്റെ 150 കിലോ വരുന്ന കൂറ്റൻ മോട്ടോർ മോഷ്ടിച്ച് വിറ്റു; വനം വകുപ്പ് ഡ്രൈവർക്ക് സസ്പെൻഷൻ

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് 2.5 കിലോ സ്വർണ്ണം പൊലീസ് പിടിച്ചു, കരിപ്പൂരിൽ 10 പേർ പിടിയിൽ 

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport )വീണ്ടും വൻ സ്വർണവേട്ട (gold). മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 

ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയിരുന്നത്. സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. സ്വർണ്ണക്കടത്ത് വർധിച്ചതോടെ ആറ് മാസം മുമ്പാണ് പൊലീസും കരിപ്പൂരിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. അതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും പൊലീസ് സ്വർണ്ണം പിടിക്കുന്നത്. 

 

 

 

Follow Us:
Download App:
  • android
  • ios