വഴി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി
തൃശൂര്‍: വഴി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കുട്ടനെല്ലൂര്‍ ശാന്തിനഗര്‍ താണിക്കല്‍ വീട്ടില്‍ ഫ്രാങ്കോ (29) ആണ് അറസ്റ്റിലായത്. ശാന്തിനഗറിലെ താമസക്കാരനായ എടക്കുന്നിക്കാരന്‍ വീട്ടില്‍ അഖിലും (27) കൂട്ടുകാരനായ പെരുവംകുളങ്ങര സ്വദേശി ശ്രീരാഗും സൃഹൃത്തായ അഖിലിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഫ്രാങ്കോയെ കാണാന്‍ വന്ന ആളുകള്‍ വഴി തടസമായി നില്‍ക്കുകയായിരുന്നു. ഇത് കണ്ട് വഴിമാറാൻ അഖില്‍ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ ഫ്രാങ്കോയും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് അഖിലിനെയും ശ്രീരാഗിനേയും തടഞ്ഞു. തുടർന്ന് ഫ്രാങ്കോ കത്തികൊണ്ട് അഖിലിന്റെ കഴുത്തില്‍ കോറുകയും ശ്രീരാഗിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read more: കിറ്റ് വിഹിതമടക്കം കിട്ടാനുള്ളത് 3182 കോടി; ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈക്കോ
അതേസമയം, കല്ലമ്പലത്ത് ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒൻപത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.
കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

