കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട: ഏനാത്ത് തട്ടാരുപടിയിൽ ഏഴു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടികയിൽ വാടകയ്ക്ക് താമസിക്കുന്ന മാത്യു പി അലക്സാണ് മൂത്തമകൻ മെൽവിനെ കൊന്നശേഷം തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം, കേരളത്തിൽ ശക്തമായ മഴ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

നാൽപ്പത്തിയഞ്ചുവയസുകാരൻ മാത്യു പി. അലക്സാണ് മൂത്ത മകൻ ഏഴു വയസ്സുകാരൻ മെൽവിനെ കൊന്നശേഷം തൂങ്ങിമരിച്ചത്. മാത്യുവും രണ്ട് മക്കളും മാത്രമാണ് വീട്ടിലുള്ളത്. ഭാര്യ വിദേശത്താണ്. അഞ്ച് വയസ് മാത്രം പ്രായമുള്ള ഇളയമകൻ ആൽവിനാണ് ഇന്ന് രാവിലെ മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സംഭവം പിന്നീട് പൊലീസിൽ അറിയിച്ചത്. കുട്ടിക്ക് വിഷം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. ആരോഗ്യപ്രശ്നങ്ങളുളള കുട്ടിയാണ് മെൽവിൻ. മദ്യപാനിയായ മാത്യുവിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോൾ

asianet news