വെസ്റ്റ് മണാശ്ശേരി ഗ്രാമീണ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കവേ ബിജിന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്: മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ കാര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പെരുവയല്‍ പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് ബിജിന്‍ രാജ് (41) ആണ് മരിച്ചത്. കടകളില്‍ പലഹാര വിതരണം ചെയ്തു വരികയായിരുന്നു ബിജിന്‍ രാജ്.
വെസ്റ്റ് മണാശ്ശേരി ഗ്രാമീണ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കവേ ബിജിന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയരാജനാണ് ബിജിന്‍ രാജിന്റെ പിതാവ്. അമ്മ: ബീന. സഹോദരങ്ങള്‍: ജിജിന്‍ രാജ്, ഷിജിന്‍ രാജ്.


