എറണാകുളത്തുള്ള സുഹൃത്തിൽ നിന്നും വാങ്ങിക്കൊണ്ട് ചകിരിച്ചോർ നിറച്ച ചട്ടിക്കുള്ളിലാണ് അനിൽകുമാർ ഇതിനെ നട്ടുപിടിപ്പിച്ചത്.
മാന്നാർ: ചെറുപ്രാണികളെ ആകർഷിച്ച് ഭക്ഷണമാക്കി കഴിയുന്ന ഇരപിടിയൻ ചെടി എന്നറിയപ്പെടുന്ന പിച്ചർ ചെടി കൗതുകമാകുന്നു. മാന്നാർ കുരട്ടിശ്ശേരി ശിവകൃപയിൽ അനിൽകുമാറിന്റെ പൂന്തോട്ടത്തിലാണ് അപൂർവമായി മാത്രം കണ്ടു വരുന്ന ഇരപിടിയൻ ചെടിയുള്ളത്. നെപ്പന്തേസീ, സറാസേനിയേസീ എന്നീ സസ്യകുടുംബങ്ങളിലെ കീടഭോജികളായ ഇരപിടിയൻ ചെടികൾ പിച്ചർ ചെടി എന്നാണ് അറിയപ്പെടുന്നത്. ഈ സസ്യങ്ങളുടെ നീണ്ട ഇലയുടെ അഗ്രത്ത് കുടം പോലെയാണ്. ഇതിന് അടപ്പുമുണ്ട്. ഇതിനുള്ളിൽ പ്രാണിയെ ദഹിപ്പിക്കാനുള്ള ഗന്ധമുള്ള ദ്രാവകമായിരിക്കും. ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായി വരുന്ന പ്രാണികൾ അതിനുള്ളിലേക്ക് വീഴുകയും അടപ്പ് അടയുകയും ചെയ്യും. ദ്രാവകത്തിൽ കിടന്ന് പ്രാണികൾ ദഹിച്ചാണ് ചെടികൾക്ക് ഭക്ഷണമായി മാറുന്നത്.
മണ്ണിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ആഹാരലഭ്യതയുണ്ടായാൽ ഇരപിടിക്കാനുള്ള കഴിവില്ലാതാകും. വളമില്ലാത്ത പ്രതലങ്ങളിലാണ് ഇതിന്റെ വളർച്ച. എറണാകുളത്തുള്ള സുഹൃത്തിൽ നിന്നും വാങ്ങിക്കൊണ്ട് ചകിരിച്ചോർ നിറച്ച ചട്ടിക്കുള്ളിലാണ് അനിൽകുമാർ ഇതിനെ നട്ടുപിടിപ്പിച്ചത്.
Read More.... 'ഒരു രാജ്യം ഒരു സ്പൂണ്‍'; ഈ സ്പൂണ്‍ വീട്ടിലുണ്ടോയെന്ന് ചോദ്യം, ഇത് രാജ്യത്തെ സ്പൂണെന്ന് സോഷ്യല്‍ മീഡിയ
പല രാജ്യങ്ങളിൽ നിന്നുള്ള, വാഴകൾ, പ്ലാവുകൾ, ആമ്പലുകൾ, താമര, ആകാശ വെള്ളരി, കൃഷ്ണനാൽ, കർപ്പൂര മരം, അശോക വനത്തിലെ ശിംശിപ തുടങ്ങി വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളും മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന അനിൽകുമാറിന്റെ വീട്ടുവളപ്പിനെ സമ്പന്നമാക്കുന്നു. നാടൻ മത്സ്യങ്ങളെയും വളർത്തുന്നു. മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂൾ അധ്യാപികയായ ഭാര്യ അജിതയാണ് ഉദ്യാനം പരിപാലിക്കുന്നത്.
