മാർക്കറ്റിനകത്തു നിന്നും ഇറങ്ങി റോഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

കൊച്ചി : എറണാകുളം മരട് പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ആലുവ എടത്തല സ്വദേശി ബാബു (56)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവമുണ്ടായത്. മാർക്കറ്റിനകത്തു നിന്നും ഇറങ്ങി റോഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പനങ്ങാട് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറബ് രാജ്യങ്ങളെ ഒപ്പം നിർത്താൻ ഇന്ത്യയുടെ നിർണായക നീക്കം, പാകിസ്ഥാനെ തുറന്നുകാട്ടാൻ എംപിമാരുടെ സംഘത്തെ അയക്കും

YouTube video player