Asianet News MalayalamAsianet News Malayalam

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം

ബൈക്ക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേക്കബ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

man who seeks ride in two wheeler after night shift killed in road accident in kottayam etj
Author
First Published Oct 26, 2023, 9:52 AM IST

കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ബൈക്ക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേക്കബ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

ബുധനാഴ്ച പുലർച്ചെ ആറരയോടെ പുതുപ്പള്ളി - കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിൽ മണിയോടെ കാറും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ സാമുവേൽ, നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പൂവൻതുരുത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

നെത്തല്ലൂർ ഭാഗത്ത് നിന്നുമാണ് സാമുമേൽ ബൈക്കിൽ കയറിയത്. തോട്ടയ്ക്കാട് പാറപ്പ വളവിൽ വച്ച് എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സാമുവലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios