കാറ്റിലും മഴയിലും അഞ്ഞൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്രവാഴകള്‍ വ്യാപകമായി നശിച്ചത്.

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും അഞ്ഞൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്രവാഴകള്‍ വ്യാപകമായി നശിച്ചത്. ഇവിടെ ഭൂമി പാട്ടത്തിനടുത്ത് കൃഷി ചെയുന്ന കര്‍ഷകനായ പൊന്നാക്കാതടത്തില്‍ പ്രകാശനാണ് എറെ നഷ്ടമുണ്ടായത്. ഇദ്ദേഹത്തിന്റെ മാത്രം 500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ഒന്നര മാസത്തിനകം വിളവെടുക്കാന്‍ പാകമായ വാഴകളാണ് നശിച്ചുപോയത്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും പ്രകാശന്‍ പറയുന്നു.

വേനൽ മഴയിൽ മലയോര മേഖലയിൽ അതീവ ജാഗ്രത; മധ്യ-വടക്കൻ കേരളത്തിൽ കനത്തനാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം