പന്ത്രണ്ടാം തീയ്യതി രാവിലെ യുവാവിനെ മീനങ്ങാടി 54-ല്‍ നിന്നാണ് എം.ഡി.എം.എയുമായി യുവാവ് പിടിയിലാകുന്നത്. 

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ്‌ സ്റ്റേഷൻ പരിധിയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ കുട്ടമംഗലം അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(24)ആണ് മീനങ്ങാടി പൊലീസിന്റെ വലയിലായത്. പന്ത്രണ്ടാം തീയ്യതി രാവിലെ യുവാവിനെ മീനങ്ങാടി 54-ല്‍ നിന്നാണ് 0.42 ഗ്രാം എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, രവീന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

READ MORE: ഫോണിൽ കിട്ടിയില്ല, മാതാപിതാക്കൾ ഹോസ്റ്റലിലെത്തി; ഐഐടി ഖരഗ്പൂർ വിദ്യാർത്ഥിയായ മകനെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ