കാറിലിരുന്ന് മദ്യപാനം, ചോദ്യം ചെയ്ത വനിതാ എസ്ഐ അടക്കമുള്ള പൊലീസ് സംഘത്തെ മർദ്ദിച്ചു; 3 പേർ പിടിയിൽ
എസ്ഐക്ക് പുറമെ സിപിഒമാരായ മൂന്ന് പേർക്ക് കൂടി മദ്യപ സംഘത്തിൻ്റെ മർദ്ദനമേറ്റെന്ന് അടൂർ പൊലീസ് പറയുന്നു
പത്തനംതിട്ട: മദ്യപ സംഘം വനിത എസ്‌ഐ അടക്കം പോലീസുകാരെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട അടൂർ വട്ടത്തറപ്പടി കവലയിൽ രാത്രി 7. 30ന് ആയിരുന്നു സംഭവം. മൂന്ന് പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തും. അടൂർ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വനിതാ എസ്ഐ കെ.എസ് ധന്യയെ ഇവർ മർദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു. വിഷയത്തിൽ ഇടപെട്ട സിപിഒമാരായ വിജയ് ജി കൃഷ്ണ, ആനന്ദ് ജയൻ, റാഷിക്ക് എം. മുഹമ്മദ് എന്നിവർക്കും പരിക്കേറ്റു.