നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവായ ആമ്പല്ലൂര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിര്‍മിക്കുന്നതായി കണ്ടത്. ഉണ്ണി(58) ആണ് പിടിയിലായത്.
കോഴിക്കോട്: നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കുറ്റ്യാടി കുണ്ടുതോട് ആമ്പല്ലൂര്‍ സ്വദേശി ഉണ്ണി(58)യെ ആണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവായ ആമ്പല്ലൂര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിര്‍മിക്കുന്നതായി കണ്ടത്. വീട്ടിലും വീടിനോട് ചേര്‍ന്ന പണിശാലയിലും സൂക്ഷിച്ച നിലയിലായിരുന്നു തോക്കുകള്‍. ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതും ഒന്ന് നിര്‍മാണത്തിലിരിക്കുന്നതുമായിരുന്നു. ഇവ നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൊട്ടില്‍പ്പാലം എസ്‌ഐ എം നൗഷാദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണിയെ പിടികൂടിയത്.


