കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത് താമസിക്കുന്ന സുരേഷ് ആണ് അമ്മയുടെ മരണത്തിന് പിന്നാലെ ജീവിതം അവസാനിപ്പിച്ചത്.
കോഴിക്കോട്: അമ്മ മരിച്ച് ഏഴാം നാള്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ട് മകന്‍ ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് അമ്മയുടെ മരണത്തിന് പിന്നാലെ ജീവിതം അവസാനിപ്പിച്ചത്.
ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപം റെയില്‍ പാളത്തില്‍ എത്തി ട്രെയിനിന് മുന്നില്‍ ചാടി 55കാരൻ ജീവനൊടുക്കുകയായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷിന്‍റെ അമ്മ നിര്യാതയായത്. അമ്മ മരിച്ചതോടെ വീട്ടിൽ തനിച്ചായി പോയ സുരേഷ് അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയും മകനും മാത്രമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. അച്ഛൻ നേരത്തെ മരിച്ചുപോയതാണ്.
''അമ്മയുടെ കൂടെ ഞാനും പോവ്വാ'' എന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും ഇദ്ദേഹം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പയ്യോളി പൊലീസ് സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ. കോളേജിലെ പ്രൊഫസറായ ദിനേശന്‍ സഹോദരനാണ്.


