അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കായംകുളം: ആലപ്പുഴ ജില്ലയിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് ഏറെ നാളായി അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസ് എടുത്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ, ദീപു ജി, രംജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് എന്നിവർ പങ്കെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.