ആലുവ ചൊവ്വര പുതിയ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സുക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ് , ചെമ്പ് കുടം തുടങ്ങിയ പൂജാ കർമങ്ങൾക്ക് ഉപയോഗിക്കുന്ന ഏകദേശം 10000 രൂപയുടെ വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു
കൊച്ചി: അമ്പലത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം കാമ്പൂർ റസിദുൾ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലുവ ചൊവ്വര പുതിയ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സുക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ് , ചെമ്പ് കുടം തുടങ്ങിയ പൂജാ കർമങ്ങൾക്ക് ഉപയോഗിക്കുന്ന ഏകദേശം 10000 രൂപയുടെ വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐ ടി അനൂപ്, എഎസ്ഐമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സിപിഒ ഗയൂസ് പീറ്റർ എന്നിവരാണ് ഉണ്ടായിരുന്നത്.


