ദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
അരൂർ: മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ചന്തിരൂരിൽ ജോലി ചെയ്യുന്ന അസ്സം സ്വദേശി ബിഷ്വാജിത് ബുയാൻ (23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്.
ബാറിൽ നിന്നും മദ്യപിച്ചശേഷം തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോൾ തിരികെ പോരാൻ വിളിച്ചില്ല എന്ന പേരിലാണ് ഇവർ തമ്മിൽ തര്‍ക്കമുണ്ടായത്. പിന്നീട് ഇത് സംഘര്‍ഷത്തിലേയ്ക്കും എത്തി. സംഘർഷത്തിനിടെ പട്ടിക കൊണ്ട് തലയ്ക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ ബിഷ്വാജിത് ബുയാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ഇന്ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. പ്രതിയായ അന്യ സംസ്ഥാന തൊഴിലാളി സുനേശ്വർ സൈകയെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
Read more: പോക്സോയും വധശ്രമവും അടക്കം കേസുകൾ അനവധി, പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
അതേസമയം, ആലപ്പുഴയിൽവളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ (32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെ (നബീസത്ത് 54) ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം പള്ളിക്ക് സമീപമുള്ള ചിറയിൽ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയത്. വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. ജാൻസി സമ്മതിച്ചില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു.
