തൃപ്പുണിത്തുറയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരത്ത്‌ നിന്ന് ട്രെയിൻ മാർ​ഗമാണ് കുട്ടി എറണാകുളത്ത് എത്തിയത് എന്നാണ് വിവരം.

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തൃപ്പുണിത്തുറയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരത്ത്‌ നിന്ന് ട്രെയിൻ മാർ​ഗമാണ് കുട്ടി എറണാകുളത്ത് എത്തിയത് എന്നാണ് വിവരം. ആറാം ക്ലാസുകാരനായ കുട്ടിയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

YouTube video player