ബൈക്കിനെ പിന്തുടർന്ന് കാറിൽ എത്തിയ സംഘം ഇയാളെ തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു.
തൃശൂർ: തൃശൂരിൽ ബൈക്ക് യാത്രക്കാരനായ കളക്ഷൻ ഏജന്‍റിനെ ആക്രമിച്ച് കാറിലെത്തിയ സംഘം 3 ലക്ഷം രൂപ തട്ടിയെടുത്തു. അന്തിക്കാട് മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപമാണ് സംഭവം. വാടാനപ്പള്ളിയിൽ താമസിക്കുന്ന അക്ഷയ് (30)നെയാണ് കാറിലെത്തിയ സംഘം ആക്രമിച്ച് പണം തട്ടിയെടുത്തത്. ബൈക്കിനെ പിന്തുടർന്ന് കാറിൽ എത്തിയ സംഘം ഇയാളെ തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു.
ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുത്തൻപീടിക ഭാഗത്ത് നിന്നും പ്രതികൾ തന്നെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. സംഭവത്തിൽ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


