കോയമ്പത്തൂരിൽ നിന്നും കൊടുവായൂരിലേക്ക് കൊണ്ടുവരും വഴി ദേശീയപാതയിലെ കുരുടിക്കാട് നിന്നാണ് പ്രതികൾ വലയിലായത്.

പാലക്കാട് : വാളയാറിൽ രേഖകളില്ലാതെ കടത്തിയ പണവുമായി രണ്ട് പേർ പിടിയിൽ. കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 16.90 ലക്ഷം രൂപയാണ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി അമോൽ തുക്രം, ഡ്രൈവർ സഹദേവൻ എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കൊടുവായൂരിലേക്ക് കൊണ്ടുവരും വഴി ദേശീയ പാതയിലെ കുരുടിക്കാട് നിന്നാണ് പ്രതികൾ വലയിലായത്.