കുട്ടിയുടെ ചുണ്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. 

ആലപ്പുഴ : ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചുണ്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. 

സമാനമായ രീതിയിൽ ഇന്നലെ തൃശ്ശൂർ വരവൂരിൽ മൂന്ന് വയസുകാരിയെയും തെരുവ് നായ കടിച്ച സംഭവമുണ്ടായിരുന്നു. വീടിന് മുൻവശം കളിച്ചു കൊണ്ടിരുന്നപ്പോഴാണ് തെരുവു നായ കടിച്ചത്. ചാത്തൻകോട് സ്വദേശി ഉമ്മറിന്‍റെ മകൾ ആദിലക്കാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി.

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ സംഘം ചേർന്ന് മർദ്ദിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണം

അതിനിടെ, പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്ക്കാരിന്‍റെ ആവശ്യം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എബിസി പദ്ധതി താളം തെറ്റിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

പിഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റടക്കം അറസ്റ്റിൽ, ഹർത്താലിൽ ആക്രമണത്തിന് ആഹ്വാനംചെയ്തെന്ന് കണ്ടെത്തൽ

തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടം കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘടനകളുടെ സഹായത്തോടെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി