ശരിക്കും താടിക്കാര്‍ ഇറങ്ങുന്നു, "മിസ്റ്റർ താടിക്കാരൻ" ആവാൻ അവസരം, പക്ഷെ ലക്ഷ്യം ഏറെ വലുതാണ്

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി താടിക്കാരെ അണിനിരത്തിയുള്ള ക്യാംപെയ്ന് ബിയേഡ്സ് ക്ലബ്. കേരളത്തിൽ ആദ്യമായാണ് സംസ്ഥാനതലത്തിൽ താടിക്കാർക്കായി ഒരു ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ മെയ്‌ മാസങ്ങളിലായി ചാംപ്യഷിപ്പ് നടക്കും. 

മയക്കുമരുന്നിനു എതിരെയുള്ള സംസ്ഥാന വ്യാപക ബോധവത്കരണം കൂടിയാകും കേരള ബിയേർഡ് ചാമ്പ്യൻഷിപ്പ് എന്ന് "മിസ്റ്റർ താടിക്കാരൻ' എന്ന മത്സരത്തിന്‍റെ മെന്‍ററായ പ്രമുഖ ആർജെയും നടനുമായ ഡോ. ക്രിസ് വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം തിരുവനന്തപുരത്താണ് ഫൈനൽ മത്സരം നടക്കുന്നത്. 

ലോങ്ങ്‌ ബിയേർഡ്, ഗ്രൂമിഡ് ബിയേർഡ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ മൂന്ന് വിഭാഗങ്ങളിലായിയിരിക്കും മത്സരങ്ങൾ നടക്കുക. ആകർഷകമായ പ്രൈസ് മണിയും മറ്റു പുരസ്‌കാരങ്ങളും മത്സര വിജയികൾക്ക് നൽകും. ഫൈനൽ മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മത്സർഥികളുടെ ഘോഷ യാത്രയും സംഘടിപ്പിക്കും. ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ വിജയികളായവരും സെലിബ്രിറ്റികളുമായിരിക്കും വിധികർത്താക്കൾ. കൂടുതൽ വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.keralalifeonline.comPh : 7510203011, 7510203022

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ 'ശുഭയാത്ര', സബ്സിഡിയോടെ ലോൺ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം