നടുവണ്ണൂര്‍ മന്ദങ്കാവില്‍ സ്വകാര്യ ഗോഡൗണില്‍ ജോലി ചെയ്യുന്നതിനിടെ വൈകീട്ടോടെയാണ് സംഭവങ്ങളുണ്ടായത്. സംഘടിച്ചെത്തിയ നാലുപേര്‍ ചേര്‍ന്ന് ഷക്കീറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

കോഴിക്കോട്: നടുവണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണം. ഇരുമ്പുവടി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ അഴിയൂര്‍ സ്വദേശിയായ ടി.ജി. ഷക്കീറിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ യുവാവിന് ശരീരത്തിലുടനീളം സാരമായി പരിക്കേറ്റു. ഷക്കീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു.

നടുവണ്ണൂര്‍ മന്ദങ്കാവില്‍ സ്വകാര്യ ഗോഡൗണില്‍ ജോലി ചെയ്യുന്നതിനിടെ വൈകീട്ടോടെയാണ് സംഭവങ്ങളുണ്ടായത്. സംഘടിച്ചെത്തിയ നാലുപേര്‍ ചേര്‍ന്ന് ഷക്കീറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ മേഖലയില്‍ എസ്ഡിപിഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് കരുതുന്നു. സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.