നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്ക് അപ്പ് പിന്നിലേക്ക് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു. 

തൃശൂര്‍: അടിയന്തരാവസ്ഥയില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്‌സലൈറ്റ് നേതാവ് എം.കെ നാരായണന്‍ (74) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 7.30ഓടെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം.

ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്ക് അപ്പ് പിന്നിലേക്ക് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു. നാരായണന് പെട്ടെന്ന് ഒഴിഞ്ഞ് മാറാനായില്ല. പിക്ക് അപ്പ് ഡ്രൈവര്‍ റോഡരികില്‍ വാഹനമിട്ട് ക്ഷേത്രത്തില്‍ തോഴാന്‍ പോയതായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം മണത്തല പരേതരായ കണ്ടപ്പന്റെയും പൊന്നിയുടെയും മകനാണ്.


ഇടുക്കിയില്‍ ബൈക്ക് അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കമ്പളികണ്ടം പടിഞ്ഞാറ്റേല്‍ വീട്ടില്‍ ആദര്‍ശ് പി.ബി ആണ് മരിച്ചത്. 17 വയസായിരുന്നു. പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. പള്‍സര്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

'കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം'; രഹന ഫാത്തിമക്കെതിരായ തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി


YouTube video player