Asianet News MalayalamAsianet News Malayalam

ഗ്യാസ് സിലിണ്ടര്‍ ശരിയാക്കാനെത്തി, വീട്ടമ്മയെ കടന്നുപിടിച്ചു; അയൽവാസി അറസ്റ്റില്‍

തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്.

neighbor arrested sexual assalt against housewife in pathanamthitta
Author
First Published Aug 30, 2024, 7:46 PM IST | Last Updated Aug 30, 2024, 9:42 PM IST

പത്തനംതിട്ട: ഗ്യാസ് സിലിണ്ടറിന്‍റെ തകരാർ പരിഹരിക്കാനെത്തിയ അയൽവാസി വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്.

മൂന്നാഴ്ച മുൻപാണ് കേസിന് ആസ്ദപമായ സംഭവം. ഗ്യാസ് സിലിണ്ടറിന് ചോർച്ച ഉണ്ടെന്ന സംശയത്തിൽ, അത് പരിഹരിക്കാനായി ഫിലിപ്പ് തോമസിനെ അയൽവീട്ടുകാർ വിളിച്ചു. പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ ചെയ്യുന്ന ആളാണ്. എന്നാൽ അടുക്കളയിൽ വെച്ച് പ്രതി കടന്നുപിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. ബഹളം വെച്ചതിനെ തുടർന്ന് ഭർത്താവ് എത്തി. അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് തിരുവല്ല സിഐയും സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios