12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം.

പാലക്കാട്: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യിൽ പിടിച്ചുവെന്നും, കൈ പിടിച്ച് വലിച്ച് തിരിക്കുകയും ചെയ്തുവെന്നുമാണ് പരാതി. നെന്മാറ പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഫാതിൽ റഹ്മൻ, എസ്സിപിഒ റഷീദ്, സി പി ഒ സുനിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.