സുനിലിന്റെ അതിർത്തിയിലെ മരത്തെ ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ സുനിലിനെതിരെ ബിനുവിന്റെ ഭാര്യ നഗ്നതാ പ്രദർശനത്തിന് പരാതി നൽകി. പിന്നാലെ ബിജെപി പ്രവർത്തകനായ ബിനുവും കൂട്ടരും സുനിലിനെ ആക്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ രാത്രി മുഴുവൻ നീണ്ട അതിക്രമ പരമ്പര രാഷ്ട്രീയ സംഘർഷമല്ലെന്ന് പ്രദേശവാസികൾ. അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതിൽ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സിപിഎം പ്രവർത്തകനായ സുനിലിനെയാണ് ബിജെപി പ്രവർത്തർ മർദ്ദിച്ചത്. ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സിപിഎം പ്രവർത്തകനായ സുനിലും ബിജെപി പ്രാദേശിക നേതാവായ ബിനുവും അയൽവാസികളും ബന്ധുക്കളുമാണ്. സുനിലിന്റെ അതിർത്തിയിലെ മരത്തെ ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ സുനിലിനെതിരെ ബിനുവിന്റെ ഭാര്യ നഗ്നതാ പ്രദർശനത്തിന് പരാതി നൽകി. പിന്നാലെ ബിജെപി പ്രവർത്തകനായ ബിനുവും കൂട്ടരും സുനിലിനെ ആക്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ബിനുവിനെ സിപിഎം പ്രവർത്തകർ തടഞ്ഞു വെച്ചെന്നും അക്രമിച്ചെന്നുമാണ് ബിജെപി ആരോപണം. ഇതാണ് സംഘർഷത്തിലേക്കും കല്ലേറിലേക്കും നയിച്ചത്. പിന്നാലെ നെട്ടയം ഡിവൈഎഫ്ഐ മേഖല ട്രഷറുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണ ശ്രമം ഉണ്ടായി.
രണ്ട് കൂട്ടരും ചേരിതിരിഞ്ഞതോടെ സംഘർഷമായി. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും ഇവർ ആക്രമിക്കുകയായിരുന്നു. കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വട്ടിയൂർക്കാവ് പൊലീസ് കേസ് എടുത്തു. പൊലീസിനെ അക്രമിച്ചതാണ് കേസ്.



