ഇന്ന് പത്തരയോടെയാണ് ഫറോക്ക് പാലത്തിന് മുകളിൽ നിന്നും ദമ്പതികൾ പുഴയിലേക്ക് ചാടിയത്. ലോറിയിലെത്തിയ ഒരാൾ രണ്ട് പേർ പുഴയിൽ ചാടുന്നത് കണ്ടിരുന്നു.

കോഴിക്കോട്: ഫറോക്കിൽ ദമ്പതികൾ പുഴയിൽ ചാടി. മഞ്ചേരി സ്വദേശി ജിതിൻ ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. ഇന്ന് പത്തരയോടെയാണ് ഫറോക്ക് പാലത്തിന് മുകളിൽ നിന്നും ദമ്പതികൾ പുഴയിലേക്ക് ചാടിയത്. ലോറിയിലെത്തിയ ഒരാൾ രണ്ട് പേർ പുഴയിൽ ചാടുന്നത് കണ്ടിരുന്നു. ഇയാൾ ഇടൻ ലോറിയിലുണ്ടായിരുന്ന കയറ് വെളളത്തിലേക്ക് ഇട്ടുനൽകി. ഈ സമയത്ത് മീൻ പിടിക്കുന്ന വള്ളങ്ങളും പുഴയിലൂണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ആളുടെ സഹായത്തോടെയാണ് വർഷയെ രക്ഷപ്പെടുത്തിയത്. ആത്മഹത്യാശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. 
ശക്തമായ ഒഴുക്കും ചെളിയുമുള്ള സ്ഥലമായതിനാൽ ജിതിനായുള്ള തിരച്ചിൽ ദുഷ്ക്കരമാണ്. 

തിരുവനന്തപുരം തന്നെ തലസ്ഥാനം, പാർട്ടിയിൽ ആലോചന നടന്നിട്ടില്ല, ഹൈബി ഈഡനെ തള്ളി ചെന്നിത്തലയും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player