കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. കരിമഠം കോളനിയിൽ വാവാച്ചി എന്ന സനൽകുമാർ (23) ആണ് പിടിയിലായത്. കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചെന്ന് പൊലീസ് വിശദമാക്കുന്നത്. പൊലീസ് റെക്കോർഡുകൾ പ്രകാരം ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ സനൽകുമാർ. പൂജപ്പുര, ഫോർട്ട്, കരമന കൂടാതെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് പരിധിയിലെ മലയിൻകീഴ് എന്നീ സ്റ്റേഷനുകളിലായി മയക്കുമരുന്ന്, വധശ്രമം, ആക്രമണം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം