വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് വിശ്വനാഥൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്

പത്തനംതിട്ട: കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് മരിച്ചത്. 68 വയസായിരുന്നു ഇദ്ദേഹത്തിന്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് വിശ്വനാഥൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player