റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് മണ്ണാർക്കാട് നൊട്ടമ്മല സ്വദേശി എറോടൻ റുമൈസ ആണ് മരണപ്പെട്ടത്.

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് മണ്ണാർക്കാട് നൊട്ടമ്മല സ്വദേശി എറോടൻ റുമൈസ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ റുമൈസയുടെ വീടിന് മുൻപിൽ വെച്ചായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുമൈസയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരിച്ചു. വാഹനം ഓടിച്ചയാൾക്കെതിരെ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

YouTube video player