അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ പര്യായയമാണ് ചന്ദ്രമതിയമ്മ. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കലാപങ്ങളുണ്ടാകുന്ന നാട്ടിലാണ് ഉള്ളതെല്ലാം ഒരു ബന്ധവുമില്ലാത്തവരുടെ പേരിൽ എഴുതി നൽകിയത്.
പത്തനംതിട്ട: അടൂരിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ഇഷ്ടദാനം നൽകി വയോധിക. മണ്ണടി സ്വദേശി ചന്ദ്രമതിയമ്മയാണ് കിടപ്പാടമില്ലാത്ത അമ്മയ്ക്കും മകൾക്കും അഭയം നൽകിയത്. അനാഥയായ ചന്ദ്രമതിയമ്മയും ഈ കുടുബത്തിനൊപ്പമാണ് താമസം.
അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ പര്യായമാണ് ചന്ദ്രമതിയമ്മ. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കലാപങ്ങളുണ്ടാകുന്ന നാട്ടിലാണ് ഉള്ളതെല്ലാം ഒരു ബന്ധവുമില്ലാത്തവരുടെ പേരിൽ എഴുതി നൽകിയത്. 14 കൊല്ലം മുന്‍പാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതിയും മകൾ പൊന്നുവും വാടകയ്ക്ക് താമസിക്കാനെത്തിയത്.
500 രൂപയായിരുന്നു വാടക. കരാർ തൊഴിലാളിയായിരുന്ന ജോസഫിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയാമായിരുന്ന ചന്ദ്രമതിയമ്മ പലപ്പോഴും വാടക വാങ്ങിയിരുന്നില്ല. ഏഴ് വർഷം മുന്‍പ് ജോസഫ് ഒരു വശം തളർന്ന് കിടപ്പിലായി. 2018 ൽ ജോസഫ് മരിച്ചു.
പിന്നീട് ഇങ്ങോട്ട് സരസ്വതിയുടെയും മകൾ പൊന്നുവിന്‍റെയും സംരക്ഷണവും ചന്ദ്രമതിയമ്മ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴര സെന്‍റ് സ്ഥലവും വീടും പൊന്നുവിന്‍റെ പേരിലേക്ക് മാറ്റിയത്. അപ്രതീക്ഷിതമായി വീടും സ്ഥലവും കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പൊന്നുവും സരസ്വതിയും
അവിവാഹിതയായ ചന്ദ്രമതിയമ്മ പൊന്നുവിനും സരസ്വതിക്കൊപ്പം സന്തോഷത്തോടെ ജീവിതം തുടരുകയാണ്. നാട്ടുകാരുടെ പൂർണ പിന്തുണയും സഹായങ്ങളും സഹകരണവുമാണ് മൂന്ന് പേർക്കും കരുത്ത്.

'ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം': മനസ്സും കണ്ണും നിറഞ്ഞ് രാധിക, വീഡിയോ
ഇവളെ കാണാന്‍ കൊള്ളില്ല, എന്റെ മകന് പറ്റില്ല, പ്രണയവിവാഹം മുടക്കി അമ്മായിയമ്മ!
ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്.
ടുണീഷ്യയില്‍ അടുത്തിടെ ഒരു യുവതിയുടെ കല്യാണം മുടങ്ങിയതും ഇതിനെ പേരില്‍ തന്നെ. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അല്‍-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു. ലക്ഷങ്ങള്‍ ചിലവിട്ട് അവള്‍ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവള്‍ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവള്‍ക്ക് അത്. എന്നാല്‍ അവളുടെ എല്ലാം സന്തോഷവും വീണുടഞ്ഞത് പെട്ടെന്നായിരുന്നു.
