കായംകുളം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ മൃതദ്ദേഹം വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തി. പെരുങ്ങാല ദേശത്തിനകം കന്നേൽ ഭാസ്കരന്‍റെ ഭാര്യ ശാന്തമ്മ (75) യുടെ മൃതദ്ദേഹമാണ് വീടിനു സമീപമുള്ള കുളത്തിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് മൃതദ്ദേഹം കണ്ടത്. രാത്രി രണ്ടുമണിവരെ വരെ ഇവർ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍‌ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.