വി എസ് ഇല്ലാത്ത ആദ്യ ഓണമായതിനാലാണ് അദ്ദേഹത്തിന്‍റെ ചിത്രം പൂക്കളമാക്കിയതെന്ന് ജീവനക്കാർ വിവരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലെ ജീവനക്കാർ. അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലിയായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പൂക്കളമായി ഒരുക്കിയത്. വി എസ് ഇല്ലാത്ത ആദ്യ ഓണമായതിനാലാണ് അദ്ദേഹത്തിന്‍റെ ചിത്രം പൂക്കളമാക്കിയതെന്ന് ജീവനക്കാർ വിവരിച്ചു.

ഓണത്തിന് മുൻ വർഷങ്ങളിലും മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങൾ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023 ലെ ഓണത്തിന് അന്തരിച്ച സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ ഓണത്തിന് വി എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.