വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്
പാലക്കാട്: ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം. വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാൽ കറക്കാൻ പോയ അച്ഛൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ മകൻ കണ്ടത് രക്തത്തിൽ മുങ്ങിയ അച്ഛന്റെ മൃതദേഹം
