ഇയാൾ ടെലഗ്രാമിലൂടെ വിവിധ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കുറെ നാളുകളായി പങ്കുവെച്ചു വരുകയായിരുന്നെന്ന് പൊലീസ്

ചേർത്തല: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിലൂടെ പ്രദർശിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ തെരച്ചിലില്‍ ചേർത്തലയിൽ ഒരാൾ പിടിയിലായി. നഗരസഭ പന്ത്രണ്ടാം വാർഡ് കൊച്ചു വെളിയിൽ അഖിൽ (22)നെയാണ് ചേർത്തല പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാൾ ടെലഗ്രാമിലൂടെ വിവിധ ഗ്രൂപ്പുകൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കുറെ നാളുകളായി പങ്കുവെച്ചു വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read more: ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്, 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ