ഹരിപ്പാട്: അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികളിൽ ഭർത്താവ് മരിച്ചു. മണ്ണാറശാല അയ്യർകാവിൽ തൊങ്ങയിൽ വീട്ടിൽ കൃഷ്ണകുമാർ (ഉണ്ണി 40) ആണ് മരിച്ചത്. ഭാര്യ മായ(35) പരിക്കുകളോടെ രക്ഷപ്പെട്ടു.

Read more: ഹോം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടന്ന് യുവാവ്; കയ്യോടെ പിടികൂടി പെയിഡ് ക്വാറന്റീനിലേക്ക് മാറ്റി പൊലീസ്

ഡാണാപ്പടി കാർത്തികപ്പള്ളി റോഡിൽ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് തെക്കുവശത്ത് ഇന്ന് വൈകുന്നേരം നാലിനായിരുന്നു അപകടം. കാർത്തികപ്പള്ളിയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം. പരിക്കേറ്റ മായയെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ഇലക്‌ട്രീഷ്യനായിരുന്നു കൃഷ്‌ണകുമാർ.  

Read more: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിലൂടെ പ്രദർശിപ്പിച്ചയാൾ പിടിയിൽ