അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് : കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിന് മുകളിലൂടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. മരിച്ച അര്‍ജുന്‍ സ്കൂട്ടറില്‍ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റൂട്ടില്‍ ഗതാഗത തടസവുമുണ്ടായി.