അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ബാലകൃഷ്ണനെ ഇടിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ വിഷപ്പാമ്പ്; രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന സ്ത്രീയെ കടിച്ചു
തളിപ്പറമ്പ്: രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ ആണ് സംഭവം. ചെമ്പേരി സ്വദേശി ലത (55)യെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.
ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി? കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിലായി തെരച്ചിൽ

