കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഹക്കീം, കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.
കൊച്ചി: ആലുവയിൽ മുട്ടത്തിനടുത്ത് സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഹക്കീം, കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് (Police) കേസെടുത്തത്.
ഇന്ന് രാവിലെയാണ് ആലുവ മുട്ടം തൈക്കാവിനടുത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്. സംഭവത്തിൽ പരുക്കേറ്റ കോമ്പാറ സ്വദേശി അബൂബക്കർ ആശുപത്രിയിൽ വെച്ച മരിച്ചിരുന്നു. സംഭവത്തിൽ പുരുക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. അപകടം ഉണ്ടാക്കിയ സമയത്ത് കാറിൽ അഞ്ച് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.
Also Read : സംസ്ഥാനത്ത് രണ്ട് അപകടങ്ങളിൽ 3 മരണം, പഞ്ചറായ ടയർ മാറ്റാൻ സഹായിച്ച നാട്ടുകാരനും ഡ്രൈവറും ലോറിയിടിച്ച് മരിച്ചു
Also Read : അപകടത്തില്‍പ്പെട്ട കാറില്‍ വിദ്യാര്‍ത്ഥിനികളും , ചൂഷണം ചെയ്തെന്ന് മൊഴി, വാഹനം ഓടിച്ച യുവാക്കള്‍ക്കെതിരെ കേസ്
