ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ആണ് അപകടം നടന്നത്.

ആലപ്പുഴ : ആലപ്പുഴയിൽ സമാന്തര ബൈപാസ് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ ശർമ (22) ആണ് മരിച്ചത്. ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ആണ് അപകടം നടന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred