കോട്ടയം: കോട്ടയം പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവി‌ഞ്ഞൊഴുകുകയാണ്. ടൗണിലെ കടകൾ തുറക്കരുതെന്നും സാധനങ്ങൾ മാറ്റണമെന്നും ജില്ലാ ഭരണകൂടം വ്യാപിരികൾക്ക് നിർദ്ദേശം നൽകി. തൊടുപുഴ ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ബസ് സർവ്വീസ് തടസപ്പെട്ടിരിക്കുകയാണ്. പാലാ നഗരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.

നഗരത്തിൽ മുട്ടോളം പൊക്കത്തിൽ വെള്ളം കയറിയിരിക്കുകയാണ്. ഈരാറ്റുപേട്ടക്കടുത്ത് അടുക്കത്ത് അതിരാവിലെ ഉരുൾപൊട്ടിയിരുന്നു. ഇതോടെയാണ് മീനച്ചിലാറ്റിൽ പെട്ടന്ന് വെള്ളം പൊങ്ങിയത്. നാട്ടുകാർ നേരിട്ട് ടൗണിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.